കുണ്ടറ : കേരളപുരം പൂട്ടാണി മുക്കില്‍ ഒരുകൂട്ടം വിദ്യാര്‍ഥികളും യുവാക്കളും ചേര്‍ന്ന് പോര്‍ച്ചുഗലിനെ അനുകൂലിച്ച് റൊണാള്‍ഡോ ഒറ്റയ്ക്ക് നേടിയെടുത്തവന് എന്ന തലക്കെട്ടോടെ ഫ്ലക്സ് വച്ചു.
മാമാ സ്റ്റേഡിയത്തില്‍ നിന്ന് കൊടികളുമേന്തി ഫ്ലക്സ് തലയില്‍ വച്ച് ആരംഭിച്ച യാത്ര പൂട്ടാണി മുക്ക് ജംഗ്ഷനില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് മതിലിന് മുകളില്‍ ഫ്ലക്സ് വച്ചു.